ടൊറോന്റോ: (കാനഡ) കേരളാ ക്രിസ്ത്യന്‍ അസംബ്ലി സഭയുടെ ചരിത്രത്തിലേക്ക്

തിരിഞ്ഞു നോക്കുമ്പോള്‍ സഭ വിശ്വാസികള്‍ക്ക് പറയുവാനുള്ളത് ഒന്ന് മാത്രം.' ഇത്രത്തോളം യഹോവ സഹായിച്ചു'. 25 വര്ഷം മുന്‍പ് ചെറിയ കൂട്ടമായി ആരാധിച്ചിരുന്ന സഭ ഇന്ന് കാനഡയിലെ ഏറ്റവും വലിയ പെന്തകോസ്ത് സഭയായി വളര്‍ന്നതില്‍ ഇവിടുത്തെ വിശ്വാസികളുടെ ഹൃദയം നന്ദി കൊണ്ട് നിറയുകയാണ്.

സുവിശേഷീകരണത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വളരെ ശക്തമായി മുന്നേറുന്ന സഭയുടെ 25 മത് വാര്‍ഷിക സമാപന സമ്മേളനം നവംബര്‍ 25 ന് ടോറോന്റോയിലെ Panemonte Convention Cetnre (220 Humberline Dr, Etobicoke, ON M9W 5Y4) ല്‍ വെച്ച് നടത്തപ്പെടും

2017 ജൂണ്‍ 3 മുതല്‍ 25 ആഴ്ചകളായി നടന്നു വന്നുകൊണ്ടിരുന്ന വിവിധ പ്രോഗ്രാമുകളുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി കാനഡയുടെ പ്രതിപക്ഷ നേതാവായ ആന്‍ഡ്രൂ ഷേര്‍ പങ്കെടുക്കും.

ഈ സമ്മേളനത്തില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി യും ശ്രുതി ജോയിയും നയിക്കുന്ന സംഗീത സന്ധ്യയും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.

സില്‍വര്‍ ജൂബിലിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ടോം വര്ഗീസ് ചെയര്‍മാനായും വിവിധ കമ്മിറ്റി അംഗങ്ങള്‍ ആയി ചെറിയാന്‍ ഉണ്ണുണ്ണി, എബി കരിങ്കുറ്റി, ഏലിയാസ് പീറ്റര്‍, ഷൈല തോമസ്,ഉഷ ബാബു തോമസ്, ഉഷ സാം തോമസ് തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു.

റവ. ഡോ .റ്റി .പി വറുഗീസ് സീനിയര്‍ പാസ്റ്ററായും പാസ്റ്റര്‍ ജെറിന്‍ തോമസ് യൂത്ത് പാസ്റ്ററായും ഈ സഭയില്‍ പ്രവര്‍ത്തിക്കുന്നു.

സാം പടിഞ്ഞാറേക്കര

Related News

Go to top