മുളക്കുഴ:  ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 2018- 2020 വര്‍ഷത്തെക്കുള്ള

സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളെ തെരെഞ്ഞെടുത്തു.  2018 ജനുവരി 9-ാം തീയതി രാവിലെ 8 മണി മുതല്‍   സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്നു. ആര്‍ക്കും ഒരു കുറ്റവും പറയുവാന്‍ സാധിക്കാത്ത രീതിയില്‍ തികഞ്ഞ ആത്മീക നിലവാരത്തില്‍,  അച്ചടക്കത്തോടെയും സമാധാന പൂര്‍ണമായ നിലയില്‍ വോട്ടെണ്ണി കഴിഞ്ഞ് ആരാധനയോടും പ്രാര്‍ത്ഥനോടെയുമാണ് സമാപിച്ചത്.  ഈ വര്‍ഷത്തെ കൗണ്‍സില്‍ ഇലക്ഷനില്‍ 33 ശുശ്രൂഷകന്മാരാണ് മത്സരത്തിനുണ്ടായിരുന്നത് ഇവരില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച 15 പേരെയാണ് കൗണ്‍സില്‍ അംഗങ്ങളായി തെരെഞ്ഞെടുത്തത്. 860 ശുശ്രൂഷകന്മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചപ്പോള്‍ 9 വോട്ടുകള്‍ അസാധുവായി മാറി. മൗണ്ട് സയോണ്‍ ബൈബിള്‍ സെമിനാരി പ്രിന്‍സിപ്പാളും, തുരുവല്ല സിറ്റി ചര്‍ച്ച് പാസ്റ്ററും, യുഗാന്ത്യ സന്ദേശം വാര്‍ത്താ പത്രിക ചീഫ് എഡിറ്ററുമായ റവ. ഡോ. ഷിബു കെ മാത്യു 571 വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്ത് എത്തി. നിയുക്ത കൗണ്‍സില്‍ അംഗങ്ങള്‍ പാസ്റ്റര്‍മാരായ ഷിബു കെ മാത്യു, വിനോദ് ജേക്കബ്ബ്, വൈ. റെജി, എ. റ്റി ജോസഫ്, ജെ. ജോസഫ്, തോമസ് എം. പുളിവേലില്‍, ജോസ് ബേബി, പി. എ ജെറാള്‍ഡ്, റ്റി. എ ജോര്‍ജ്, ക്രിസ്റ്റഫര്‍ റ്റി. രാജു, ഷിജു മത്തായി, ജോണ്‍സന്‍ ദാനിയേല്‍, കെ. ജി ജോണ്‍, വൈ മോനി, വി. പി തോമസ് എന്നിവരാണ്. നിലവിലെ കൗണ്‍സിലിന്റെ കാലവധി അവസാനിക്കുന്ന ജനുവരി 28-ാം തീയതി ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്റെ സമാപന സഭായോഗത്തില്‍ ഓവര്‍സിയര്‍ റവ. സി. സി തോമസ് ഔദ്യോഗിക ഫല പ്രഖ്യാപനം നടത്തി തെരെഞ്ഞെടുക്കപ്പെട്ടവരെ പുതിയ കൗണ്‍സില്‍ അംഗങ്ങളായി നീയമിക്കും. 

Related News

Go to top