മനില: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതെങ്കില്‍

അത് ഇന്ത്യയുടേതാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മനിലയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഐക്യരാഷ്ട്ര സഭയുടെ സമാധാന പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. മഹാത്മാ ഗാന്ധിയുടെ മണ്ണായ ഇന്ത്യയില്‍ സമാധാനം സംസ്‌കാരത്തിന്‍റെ ഭാഗമാണെന്നും മോദി പറഞ്ഞു. ഇന്ത്യ മാറ്റത്തിന്‍റെ പാതയിലാണുള്ളത്. ഈ 21-ാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാണ്.അത് ഇന്ത്യയുടേതായി മാറ്റേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. അത് സാധ്യവുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

Related News

Go to top