മോസ്‌കോ: റഷ്യയില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുമെന്ന്

പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുതിന്റെ പ്രഖ്യാപനം. രണ്ടു ദശാബ്ദത്തോളമായി റഷ്യയെ അടക്കി ഭരിക്കുന്ന പുതിന്‍ തന്നെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. 65-കാരനായ പുതിന്‍ 2000 മുതല്‍ റഷ്യയുടെ പ്രധാനമന്ത്രിയായും പ്രസിഡന്റായും അധികാരത്തിലുണ്ട്്. മാര്‍ച്ചില്‍ തന്റെ കാലാവധി കഴിയാനിരിക്കെ വോള്‍ഗാ സിറ്റിയില്‍ ഒരു കാര്‍ ഫാക്ടറിയില്‍ തൊഴിലാളികളോട് സംസാരിക്കുന്നതിനിടെയാണ് പുതിന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related News

Go to top