വാഷിംഗ്ടണ്‍: കുടിയേറ്റക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍

വിശദീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റക്കാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. ആഫ്രിക്കന്‍രാജ്യങ്ങള്‍ക്കും ഹെയ്ത്തിക്കും സാല്‍വദോറിനും എതിരെ നടത്തിയ പരാമര്‍ശം കടുത്തുപോയെങ്കിലും മോശം ഭാഷ ഉപയോഗിച്ചിട്ടില്ലെന്ന് ട്രംപ് വിശദീകരിച്ചു. കുടിയേറ്റ ചര്‍ച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ ഈ വൃത്തികെട്ട രാജ്യക്കാര്‍എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നത് എന്ന ട്രംപിന്‍റെ പരാമര്‍ശം വിവാദമായിരുന്നു.  കുടിയേറ്റക്കാര്‍ക്ക് എതിരെയുള്ള ട്രംപിന്‍റെ പരാമര്‍ശത്തെ അപലപിച്ച് യുഎന്നും രംഗത്തെത്തിയിരുന്നു.  

Go to top