പൊന്നാനി: കുറ്റിപ്പുറത്തെ ആയുധ ശേഖരത്തിന്റെ ഉറവിടം തേടിയുള്ള

പോലീസിന്റെ അനേ്വഷണം ഊര്‍ജിതമാക്കിയതായി മലപ്പുറത്തിന്റെ ചുമതലയുള്ള പാലക്കാട്‌ എസ്‌.പി.പ്രതീഷ്‌ കുമാര്‍ പറഞ്ഞു. മൂന്ന്‌ സംഘങ്ങളായാണ്‌ പോലീസ്‌ അനേ്വഷണം നടത്തുന്നത്‌. അനേ്വഷണത്തിന്‌ സൈന്യവും ദേശീയ അനേ്വഷണ ഏജന്‍സികളും സഹകരിക്കും. രണ്ട്‌ സംഘങ്ങളിലൊന്ന്‌ സംസ്‌ഥാനത്തിനകത്തും ഒരു സംഘം സംസ്‌ഥാനത്തിന്‌ പുറത്തുമാണ്‌ അനേ്വഷിക്കുന്നത്‌. കുറ്റിപ്പുറത്ത്‌ നിന്നും കണ്ടെടുത്തത്‌ സൈനിക ശേഷിയുള്ള ക്ലേമോര്‍ മൈനുകളാണെന്ന്‌ കണ്ടെത്തിയതോടെ പോലീസിന്റെ അനേ്വഷണം ചെന്നെത്തിയത്‌ മഹാരാഷട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ്‌ നിര്‍മാണ ശാലയിലാണ്‌. 

Related News

Go to top