ഹൈദരാബാദ്: മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാറിന്‍റെ

ചലച്ചിത്ര പുരസ്കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്. ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര സര്‍ക്കാറിന്‍റെ ചലച്ചിത്ര വിഭാഗം പുരസ്കാരമായ നന്തി അവാര്‍ഡ് ലഭിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂനിയര്‍ എന്‍ ടി ആറിനും ലഭിച്ചു. നേരത്തെ കമൽ ഹാസൻ, രജനി കാന്ത്, നയൻ താര എന്നിവർക്കും നന്തി അവാർഡ് ലഭിച്ചിട്ടുണ്ട്.

Related News

Go to top