മുംബൈ: ബോളിവുഡ് നടൻ ശശി കപൂറിന്റെ മരണവാര്‍ത്ത കൈകാര്യം ചെയ്ത

ബി ബി സിക്ക് പിഴച്ചു. ശശി കപൂര്‍ അന്തരിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ മരിച്ചെന്ന തരത്തിലായിരുന്നു ബിബിസിയുടെ വാര്‍ത്ത. ശശി കപൂര്‍ അന്തരിച്ച വാര്‍ത്തയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം തന്നെയാണ് ബിബിസി നല്‍കിയത്. മരണവാര്‍ത്തയ്ക്കൊപ്പം കാണിച്ച ക്ലിപ്പിങ്ങില്‍ പക്ഷെ അമിതാഭ് ബച്ചന്റെ ചിത്രങ്ങളാണ് സംപ്രേഷണം ചെയ്തത്. 

തെറ്റുമനസ്സിലാക്കി തിരുത്തിയപ്പോള്‍ അതും അബദ്ധമായി. ശശികപൂറിന് പകരം ഋഷി കപൂറിന്റെ ദൃശ്യങ്ങളാണ് കാണിച്ചത്. ഒരു നിമിഷം വിദേശ ഇന്ത്യാക്കാരടക്കമുള്ളവര്‍ ഞെട്ടിപ്പോയി. എന്നാല്‍ പിന്നീട് മാപ്പുപറഞ്ഞ് ചാനല്‍ അധികൃതര്‍ തന്നെ രംഗത്തെത്തി.

 

Related News

Go to top