ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലെ പൊട്ടിത്തെറി

പരിഹരിക്കാനുള്ള സമവായ ചര്‍ച്ചകള്‍ക്ക് ഇന്ന് സാധ്യത. പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ജഡ്ജിമാരുമായി ചര്‍ച്ചകള്‍ നടന്നേക്കും. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷനും അടിയന്തിര യോഗം വിളിച്ചു. കോടതിയിലെ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്.   പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാനാണ് ശ്രമം.

 

Related News

Go to top