ന്യൂഡല്‍ഹി: ബസ്സിനുള്ളില്‍ വെച്ച് ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്റെ

വീഡിയോ പുറത്തു വിട്ട് വിദ്യാര്‍ത്ഥിനി. ശല്യപ്പെടുത്തുകയും ശാരീരികമായി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇയാള്‍ക്കെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഫെബ്രുവരി ഏഴിന് വസന്ത് വില്ലേജില്‍ നിന്ന് ഐഐടി ഗേറ്റിലേയ്ക്ക് സഞ്ചരിക്കുന്നതിനിടെയാണ് മധ്യവയസ്‌കന്‍ ശല്യപ്പെടുത്തിയത്. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി പ്രതിഷേധം അറിയിച്ചെങ്കിലും സഹയാത്രികര്‍ ആരും ശ്രദ്ധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related News

Go to top