ചിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ

2018-ല്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന അന്തര്‍ദേശീയ നായര്‍ സംഗമത്തിന്റെ ശുഭാരംഭം മിനിയാപ്പോലിസില്‍ നടന്നു. 

സംഘടനയുടെ പ്രസിഡന്റ് എം.എന്‍.സി നായരുടെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ സുരേഷ് നായര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളേയും, അതുപോലെ തന്നെ നായര്‍ സംഗമത്തിന്റെ ഇതുവരേയുള്ള നടത്തിപ്പിനെക്കുറിച്ചും വിശദമായി പ്രസിഡന്റ് അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ വിശദമായി സംസാരിച്ചു. ശുഭാരംഭ ചടങ്ങില്‍ ആദ്യ രജിസ്‌ട്രേഷന്‍ നാരായണന്‍ നായരില്‍ നിന്നും പ്രസിഡന്റ് ഏറ്റുവാങ്ങി. ചടങ്ങിനോടനുബന്ധിച്ച് മിനിയാപ്പോലിസ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. 

ചടങ്ങില്‍ ജയന്‍ മുളങ്ങാട്, വാസുദേവന്‍ പിള്ള, സുനില്‍ നായര്‍, ജഗന്‍ മുട്ടശ്ശേരില്‍, ജോഷ് നായര്‍, ലതാ നായര്‍, പ്രിയ മേനോന്‍, കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു, സംഘടനയുടെ പന്ത്രണ്ടാമത് ചാപ്റ്റര്‍ തുടങ്ങുവാന്‍ സാധിച്ചതില്‍ അഭിമാനംകൊള്ളുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. അടുത്ത രണ്ട് ചാപ്റ്ററുകള്‍കൂടി ഡിട്രോയിറ്റിലും, കൊളംബസിലും ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ നാരായണന്‍ നായര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ അറിയിച്ചതാണിത്. 

ജോയിച്ചന്‍ പുതുക്കുളം

 

 

 

Related News

Go to top