ഒർലാന്റോ : ഒർലാന്റോ റീജിയണല്‍ മലയാളി അസോസിയേഷന്റെ (ഒരുമ)

പത്താം വാര്‍ഷികവും ക്രിസ്മസ്-ന്യൂ ഇയറും സംയുക്തമായി ഡിസംബര്‍ 9 ശനിയാഴ്ച ആഘോഷിക്കുന്നു. വൈകുന്നേരം 5 മണിമുതല്‍ ജോര്‍ജ് പെർകിൻസ് സിവിക് സെന്റെറില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

ആഘോഷവേളയ്ക്ക് മാറ്റുകൂട്ടാനായി കൈരളി ഗാനഗന്ധര്‍വം 2013 ഫൈനലിസ്റ്റ് ഗീതു വേണുഗോപാലും പ്രശസ്ഥ നർത്തകി സോബിയ സുദീപും അറ്റ്‌ലാന്റയിൽ നിന്നുമായി എത്തിച്ചേരും. ഇവരോടൊപ്പം, ഒരുമയുടെ കലാകാരന്മാരും കലാകാരികളും, ലയന സ്കൂള്‍ ഓഫ് ഡാന്‍സും അണിയിചൊരുക്കുന്ന വ്യത്യസ്ഥങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും. കുട്ടികള്‍ക്കായുള്ള സ്പെല്ലിംഗ് ബീ മല്‍സരവും ക്രിസ്മസ് ട്രീ അലങ്കാരമത്സരവും വൈകിട്ട് 5.30 ന് ആരംഭിക്കും. മുതിര്ന്നവര്‍ക്കായി  പ്ലം കേക്ക് മത്സരവും ഭാരവാഹികൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്വാദിഷ്ടമായ ഡിന്നറോടുകൂടി പരിപാടികൾ അവസാനിക്കും.  

ഈ ആഘോഷവേളയിലേക്ക് ഒരലണ്ടോയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ സോണി തോമസ്, സെക്രട്ടറി ജോമിന്‍ മാത്യു, ട്രെഷറര്‍ ജോയ് ജോസഫ്‌ എന്നിവര്‍ അറിയിച്ചു.

വാർത്ത: നിബു വെള്ളവന്താനം

Related News

Go to top