കരോൾട്ടൻ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ : മാർട്ടിൻ വിലങ്ങോലിൽ

Spread the love

കരോൾട്ടൻ (ടെക്‌സാസ്): കരോൾട്ടൻ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ ഓഗസ്റ്റ് 18, 19, 20 (വെള്ളി, ശനി ഞായര്‍ ) തീയതികളില്‍ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും.

ഓഗസ്റ്റ് 13 -ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ. ഫാ. ജോൺ കുന്നത്തുശ്ശേരിൽ, അസി. വികാരി റവ. ഫാ. മാത്യു അലക്‌സാണ്ടർ എന്നിവർ ചേർന്ന് കൊടിയേറ്റി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു.

ഓഗസ്റ്റ് 18 ന് വെള്ളിയാഴ്ച വൈകുന്നേരം 7:00 നു സന്ധ്യനമസ്‌കാരം, ഗാനശുശ്രുഷ, തുടര്‍ന്ന് അനുഗ്രഹീത സുവിശേഷകനായ ഫാ. ബിജു തോമസിന്റെ വചനപ്രബോധനം നടക്കും.

ഓഗസ്റ്റ് 19 ന് ശനിയാഴ്ച വൈകുന്നേരം നാല് മണി മുതൽ യുവജനപ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വിശ്വാസികളെ സമന്വയിപ്പിച്ചു നടത്തുന്ന കാർണിവൽ, നാടൻ ഭക്ഷണങ്ങളൊരുക്കിയ ‘തട്ടുകട ‘ എന്നിവ ഉണ്ടായിരിക്കും.

വൈകുന്നേരം 6:30 നു സന്ധ്യനമസ്‌കാരം, മദ്ധ്യസ്ഥപ്രാർഥന, ഗാനശുശ്രുഷ, തുടർന്ന് റവ.ഫാ. ബിജു തോമസിന്റെ കണ്‍വെന്‍ഷന്‍ പ്രഭാഷണം നടക്കും. തുടര്‍ന്ന് വൈകുന്നേരം 8:45 നു വിശ്വാസി സമൂഹം ഒന്നുചേർന്ന് പരമ്പരാഗത രീതിയിൽ മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പള്ളി ചുറ്റിയുള്ള വര്‍ണ്ണാഭമായ പ്രദിക്ഷണവും നടക്കും. ശേഷം ആശീർവാദവും നേർച്ച വിളമ്പും.

പ്രധാന പെരുന്നാള്‍ ദിവസമായ ഓഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8:30 നു രാവിലെ പ്രഭാത പ്രാര്‍ത്ഥനയും, മൂന്നിന്മേൽ കുർബാനയും. ശുശ്രൂഷകൾക്ക് റവ.ഫാ. ബിജു തോമസ്, റവ. ഫാ. സഞ്ജീവ് മേരീ ഓഫർ, റവ. ഫാ. തോമസ് മാത്യു, റവ. ഫാ. ജോൺ കുന്നത്തുശ്ശേരിൽ എന്നിവർ കാർമ്മികരാകും. തുടർന്ന് ആശീർവാദവും, നേർച്ച വിളമ്പും, വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയും ഉണ്ടായിരിക്കും.

‘പെരുന്നാളും തട്ടുകടയും’

കരോൾട്ടൻ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ യുവജന കൂട്ടായ്മ ഓഗസ്റ്റ് 19 ശനിയാഴ്ച നാലുമണി മുതൽ പള്ളി അങ്കണത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക കാർണിവലും രുചിയേറും നാടൻ വിഭങ്ങളൊരുക്കി നടത്തുന്ന ‘തട്ടുകട’യും ഇക്കുറി പ്രത്യക ശ്രദ്ധയാകർഷിക്കും. കാർണിവലിലേക്കും തട്ടുകടയിലെക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി യുവജനപ്രസ്‌ഥാനത്തിന്റെ സംഘാടകർ അറിയിച്ചു. യുവജന കൂട്ടായ്‌മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കു ഫണ്ട് ഉപയോഗിക്കും.

കൂടുതൽ വിവരങ്ങൾക്ക്.
വികാരി റവ. ഫാ ജോൺ കുന്നത്തുശേരിൽ 972–523–9656
അസി.വികാരി റവ. ഫാ മാത്യു അലക്‌സാണ്ടർ 314-265-1046

 

Author

Leave a Reply

Your email address will not be published. Required fields are marked *