അസാപ് കേരളയും ലയൺസ് ഇന്റർനാഷണലുമായി തൊഴിൽ നൈപുണ്യ പരിശീലനങ്ങൾക്ക് ധാരണ

Spread the love

അസാപ് കേരളയും ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സേവന സംഘടനയുമായ ലയൺസ് ഇന്റർനാഷണലുമായി തൊഴിൽ നൈപുണ്യ പരിശീലനങ്ങൾക്ക് ധാരണയായി. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ മന്ത്രിയുടെ ചേംബറിൽ കൂടിയ യോഗത്തിലാണ് അസാപ് കേരള സി എം ഡി ഡോ. ഉഷാ ടൈറ്റസ്, ലയൺസ് ക്ലബ് 318 എ ജില്ലാ ഗവർണർ ലയൺ എം.എ.വഹാബും ചേർന്ന് കരാർ ഒപ്പിട്ടത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി ആധുനിക രീതിയിലുള്ള തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ നൽകുവാൻ സർക്കാരിന് സാധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് പുതിയ സംരംഭമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു അഭിപ്രായപ്പെട്ടു. തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിനാവശ്യമായ നൈപുണ്യവികസന പരിശീലനം നൽകുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അസാപ് കേരള. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി രോഗീപരിചരണം, കപ്പാസിറ്റി ബിൽഡിംഗ് എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകുന്നതിനാണ് ലയൺസ് ഇന്റർനാഷണലിന്റെ 318 എയുമായി ധാരണയിലെത്തിയത്. യോഗത്തിൽ ലയൺ.യു.പത്മകുമാർ, ലയൺ.രവികുമാർ എന്നിവരും അസാപ് കേരളയിൽ നിന്നും വിനോദ് ശങ്കർ, സജിത്കുമാർ, രാകേഷ് എന്നിവരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *