ത്രിതല പഞ്ചായത്ത് വാര്‍ഡ് പുനര്‍നിര്‍ണ്ണയം അബദ്ധ ജടിലം

Spread the love

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകള്‍/ ഡിവിഷനുകള്‍ പുനര്‍നിര്‍ണ്ണയിച്ചു കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് റൂറല്‍ ഡയറക്ടര്‍ സെപ്റ്റംബര്‍ 7 ന് ഇറക്കിയ വിജ്ഞാപനം അബദ്ധ ജടിലമാണെന്നും, ഇതിലെ തെറ്റുകളും അപാകതകളും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പരിഹരിക്കണമെന്നും രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടനാ സംസ്ഥാന ചെയര്‍മാന്‍ എം.മുരളി ആവശ്യപ്പെട്ടു.

2011 ലെ സെന്‍സസ് പ്രകാരം നടത്തേണ്ട സീറ്റ് ഫിക്‌സേഷന്‍ , സെന്‍സസ്സിന് കടകവിരുദ്ധമായിട്ടാണ് പല പഞ്ചായത്തുകളിലും, ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും ചെയ്തിരിക്കുന്നത്.

ഗുരുതരമായ ഈ വീഴ്ച്ച ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.ഇതു അടിയന്തിരമായി പുനപരിശോധിച്ച് സീറ്റ് ഫിക്‌സേഷനിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുരളി അഭ്യര്‍ത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *